Advertisement

സിഡ്നി ടെസ്റ്റ്: 72 വർഷത്തെ ചരിത്രം തിരുത്തി പന്ത്-പൂജാര കൂട്ടുകെട്ട്

January 11, 2021
3 minutes Read
pant pujara record partnership

72 വർഷത്തെ ചരിത്രം തിരുത്തി ഋഷഭ് പന്ത്- ചേതേശ്വർ പൂജാര കൂട്ടുകെട്ട്. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും ഉയർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോർഡാണ് പന്ത്-പൂജാര സഖ്യം തിരുത്തിയത്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിലാണ് സഖ്യം സ്വാതന്ത്ര്യത്തോളം പഴക്കമുള്ള ഈ കൂട്ടുകെട്ട് പൊളിച്ചത്.

ഓസ്ട്രേലിയക്കെതിരെ 148 റൺസാണ് പൂജാര-പന്ത് സഖ്യം നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 1948-49 സമയത്ത് റുസി മോദി-വിജയ് ഹസാരെ എന്നിവർ ചേർന്ന് നേടിയ 139 റൺസാണ് പഴങ്കഥയായത്. മുംബൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ഈ റെക്കോർഡ് പിറന്നത്. 122 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ദിലിപ് വെങ്സാർക്കർ- യശ്പാൽ ശർമ്മ സഖ്യമാണ് രണ്ടാമത്. 1979-80 കാലഘട്ടത്തിൽ പാകിസ്താനെതിരെ ഡൽഹിയിലായിരുന്നു ഈ റെക്കോർഡ് പിറന്നത്.

Read Also : ആക്രമണം, പ്രതിരോധം, അതിജീവനം; സിഡ്നിയിൽ ഇന്ത്യക്ക് ഐതിഹാസിക സമനില

അതേസമയം, മൂന്നാം ടെസ്റ്റിൽ ഇന്ത്യ ജയത്തിനു തുല്യമായ സമനില പിടിച്ചു. ഓസ്ട്രേലിയ മുന്നോട്ടുവച്ച 407 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്താണ് കളി സമനിലയാക്കിയത്. 97 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ചേതേശ്വർ പൂജാര (77), രോഹിത് ശർമ്മ (52) എന്നിവരും തിളങ്ങി. ഇവർക്കെല്ലാം ഉപരി ആറാം വിക്കറ്റിൽ അശ്വിൻ-വിഹാരി സഖ്യം നടത്തിയ ചെറുത്തുനില്പിൻ്റെ പേരിലാണ് ഈ ടെസ്റ്റ് ഓർമ്മിക്കപ്പെടുക. 43.4 ഓവറുകളാണ് ഈ സഖ്യം അതിജീവിച്ചത്. 62 റൺസിൻ്റെ കൂട്ടുകെട്ടും ഇവർ ഉയർത്തി. അശ്വിൻ 39ഉം വിഹാരി 23ഉം റൺസെടുത്ത് പുറത്താവാതെ നിന്നു.

Story Highlights – pant pujara record partnership in third test vs australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top