Advertisement

ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സ്പീക്കർ നാൻസി പെലോസി

January 11, 2021
Google News 2 minutes Read

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി. അമേരിക്കൻ ഭരണഘടനയുടെ 25-ാം ഭേദഗതി പ്രകാരം അധികാരത്തിൽ തുടരാൻ ട്രംപിന് അർഹതയില്ല. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം തിങ്കളാഴ്ച ജനപ്രതിനിധിസഭയിൽ അവതരിപ്പിക്കുമെന്നും മുതിർന്ന ഡെമോക്രാറ്റ് നേതാവു കൂടിയായ നാൻസി പറഞ്ഞു. അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിനു പിന്നാലെയാണ് നാൻസിയുടെ പ്രതികരണം.

ഇംപീച്ച്‌മെന്റ് പ്രമേയം വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അംഗീകരിച്ചില്ലെങ്കിൽ ഇംപീച്ച്മെന്റ് നിയമനിർമാണവുമായി മുന്നോട്ടു പോകുമെന്നും നാൻസി പെലോസി വ്യക്തമാക്കി. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് നാം അടിയന്തരമായി പ്രവർത്തിക്കേണ്ടതുണ്ട്. ഭരണഘടനയെയും ജനാധിപത്യത്തിനും ഭീഷണിയാണ് നിലവിലെ പ്രസിഡന്റെന്നും നാൻസി പെലോസി പറഞ്ഞു.

Story Highlights – Speaker Nancy Pelosi says impeachment proceedings against Trump will begin soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here