എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണം; ഹര്‍ജികളില്‍ ഹൈക്കോടതി വാദം കേള്‍ക്കും
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും എയ്ഡഡ് സ്‌കൂള്‍, കോളജ് അധ്യാപകരെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും.
ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് എയ്ഡഡ് മേഖലയിലെ അധ്യാപകരെ തടയണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് അടക്കം മത്സരിക്കുവാന്‍ വിലക്ക് നിലവിലുള്ളപ്പോള്‍ എയ്ഡഡ് മേഖലയിലും അത്തരം രീതിയുണ്ടാകണമെന്നും ഹര്‍ജിയില്‍ പറയുന്നു. കൂടാതെ അധ്യാപകര്‍ സ്ഥാനാര്‍ത്ഥികളാകുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.
Story Highlights – high court, election, aided school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here