Advertisement

ഇന്തോനേഷ്യയിൽ തകർന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു

January 12, 2021
1 minute Read

ഇന്ത്യോനേഷ്യയിലെ ജക്കാർത്തയിൽ തകർന്നുവീണ ശ്രീവിജയ എയർലൈൻസിന്റെ ബ്ലാക് ബോക്‌സ് കണ്ടെടുത്തു. അപകടം നടന്ന് നാലാമത്തെ ദിവസമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. ഫ്‌ളൈറ്റ് ഡേറ്റാ റെക്കോർഡർ ഉൾപ്പെടുന്ന ബ്ലാക് ബോക്‌സിലെ വിവരങ്ങൾ പരിശോധിച്ച് അപകടത്തിന്റെ വിശദാംശങ്ങൾ അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ബ്ലാക് ബോക്‌സിലെ വിവരങ്ങളിൽ നിന്ന് അപകടത്തിന്റെ കാരണം വ്യക്തമായാൽ ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കാമെന്ന് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി കമ്മിറ്റി അധ്യക്ഷൻ സൊർജാൻറോ ജാജാനോ വ്യക്തമാക്കി. വിമാന എഞ്ചിന്റെ ഫാൻ ബ്ലേഡുകൾക്ക് തകരാർ സംഭവിച്ച നിലയിലാണ് കണ്ടെത്തിയത്. അപകടസമയത്ത് എഞ്ചിൻ പ്രവർത്തിച്ചിരുന്നുവെന്നാണ് ഇതിൽ നിന്ന് മനസിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി ഒൻപതിനാണ് ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ വിമാനം തകർന്നു വീണത്. ശ്രീവിജയ എയർലൈൻസിന്റെ എസ്‌ജെ182 വിമാനമാണ് തകർന്നത്. വെസ്റ്റ് കലിമന്താൻ പ്രവിശ്യയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകം വിമാനം കാണാതാകുകയായിരുന്നു. വിമാനം തകർന്നുവെന്ന സ്ഥിരീകരണം പിന്നാലെ വന്നു. അഞ്ചു കുട്ടികളും ഒരു നവജാത ശിശുവും ഉൾപ്പെടെ 50 യാത്രക്കാരും 12 ജീവക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

Story Highlights – Data Recorder Recovered From Indonesian Plane Crash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top