സ്വർണക്കടത്ത് കേസ്; സാക്ഷികളുടെ വിശദാംശങ്ങൾ രഹസ്യമാക്കി എൻഐഎ

സ്വർണക്കടത്ത് കേസിലെ സാക്ഷികളുടെ വിശദാംശങ്ങൾ രഹസ്യമാക്കി എൻഐഎ. 10 സാക്ഷികളെ സംരക്ഷിത സാക്ഷികളാക്കാൻ കോടതി അനുമതി നൽകി. ഉയർന്ന ബന്ധമുളള സമ്പന്നരായെ പ്രതികൾ സാക്ഷികളെ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചിരുന്നു. സംരക്ഷിത സാക്ഷികളായി പ്രഖ്യാപിച്ചവരുടെ വിശദാംശങ്ങൾ കേസിന്റെ ഉത്തരവുകളിലും വിധിന്യായങ്ങളിലും രേഖകളിലും പ്രത്യക്ഷപ്പെടില്ല.
തിരുവനന്തപുരം സ്വർണക്കള്ളക്കടതിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ പത്ത് സാക്ഷികളുടെ വിശദാംശങ്ങളാണ് രഹസ്യമാക്കി വയ്ക്കുക. ഇതിനായി എൻഐഎ സമർപ്പിച്ച ഹർജി കോടതി അനുവദിച്ചു.
10 പേരെ സംരക്ഷിത സാക്ഷികളാക്കി കോടതി ഉത്തരവിറക്കി.
ഈ സാക്ഷികളുടെ വിശദാംശങ്ങൾ കേസിന്റെ ഉത്തരവുകളിലും വിധിന്യായങ്ങളിലും രേഖകളിലും പ്രത്യക്ഷപ്പെടില്ല.
സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടെന്ന് എൻഐഎ കോടതി അറിയിച്ചിരുന്നു. കോടതിക്ക് മുന്നിൽ സ്വതന്ത്രമായും വിശ്വസ്തതയോടെയും ഹാജരാകാൻ സാക്ഷികൾക്ക് നിയമത്തിന്റെ പിന്തുണ ആവശ്യമാണന്നും എൻഐഎ ആവശ്യപ്പെട്ടിരുന്നു.
ഉയർന്ന ബന്ധമുള്ള സമ്പന്നരാണ് പ്രതികൾ എന്നും,
സാക്ഷികളെ ഉപദ്രവിക്കാനും കഴിവുള്ളവർ ആണെന്നും എൻഐഎ കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
പ്രോസിക്യൂഷനെതിരെ പ്രതികൂല തെളിവുകൾ ലഭിക്കാൻ പ്രതികൾ സാക്ഷിമൊഴികളെ ഭീഷണിപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായും എൻഐഎ ഈ വാദം കോടതി അംഗീകരിച്ചു. 10 സാക്ഷികളുടെ മൊഴികളും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ കഴിയുന്ന രേഖകളും പ്രതികൾക്കോ അവരുടെ അഭിഭാഷകർക്കോ നൽകില്ലെന്ന് കോടതി ഉത്തരവിട്ടു. വിചാരണ സമയത്ത് സംരക്ഷിത സാക്ഷികളുമായി ബന്ധപ്പെട്ട ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് കോടതി പറഞ്ഞു.
Story Highlights – Gold smuggling case; The NIA kept the details of the witnesses secret
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here