ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനിയിലെ തൊഴില്‍ തര്‍ക്കം; മന്ത്രി തലത്തില്‍ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം കൊച്ചുവേളിയിലെ പൂട്ടിക്കിടക്കുന്ന ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനിയിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് മന്ത്രി തലത്തില്‍ ചര്‍ച്ച നടത്തും. തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കമ്പനി മാനേജ്‌മെന്റ് അധികൃതരും, തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

കമ്പനിക്കുള്ളിലെ കെട്ടിടത്തില്‍ മരിച്ച തൊഴിലാളിയുടെ മൃതദേഹം തടഞ്ഞുവച്ച് നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് കമ്പനി മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് തയാറായത്. തൊഴില്‍ പ്രശ്‌നം പരിഹരിക്കുക, ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ വീണ്ടും സമരം ശക്തമാക്കാനാണ് തീരുമാനം.

Story Highlights – Labor dispute at English Indian Clay Company; Ministerial level discussion today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top