സംസ്ഥാനത്ത് ഉള്ളി കൃഷി ചലഞ്ചിന് തുടക്കം കുറിച്ച് യുവ കര്‍ഷകന്‍

സംസ്ഥാനത്ത് ഉള്ളി കൃഷി ചലഞ്ചിന് തുടക്കം കുറിച്ച് ആലപ്പുഴയിലെ യുവ കര്‍ഷകന്‍. ഉള്ളി ഉത്പാദനത്തില്‍ കേരളത്തെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യം. കൂടാതെ ഉള്ളി കൃഷിയിലേക്ക് കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിക്കുക എന്നതും ഈ ചലഞ്ചിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശിയായ സുജിത്ത് അര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് ഉള്ളി കൃഷി തുടങ്ങിയത്. 36 കിലോ ഉള്ളി വിത്ത് പാകി. 500 കിലോയ്ക്ക് മുകളില്‍ വിളവ് ലഭിച്ചു. ഇതോടെ ചൊരിമണലിലും ഉള്ളി സമൃദ്ധമായി വിളയുമെന്ന് തെളിയിക്കുകയാണ് ഈ ജൈവ കര്‍ഷകന്‍. മറ്റ് വിഭവങ്ങള്‍ കൃഷി ചെയ്യുന്നതിലേക്കാള്‍ എളുപ്പമാണ് ഉള്ളി കൃഷിയെന്നും സുജിത്ത് പറയുന്നു
ഇലയോട് കൂടി ഉത്പാദിപ്പിക്കുന്ന ഉള്ളിക്ക് ആവശ്യക്കാര്‍ ഏറെയാണ്. സുജിത്തിന്റെ കൃഷി വിജയം നേടിയതോടെ മറ്റ് ജൈവ കര്‍ഷകരും ഉള്ളി കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം അഞ്ച് തവണ കൃഷിയിറക്കാനാകുമെന്നതും ഉള്ളി കൃഷിയിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്.
Story Highlights – onion cultivation challenge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here