Advertisement

നിലവിലെ സംഭവ വികാസങ്ങൾ അമേരിക്കയ്ക്ക് ആപത്ത്; ഇംപീച്ച്‌മെന്റ് നടപടിക്കെതിരെ ഡോണൾഡ് ട്രംപ്

January 12, 2021
Google News 2 minutes Read

തനിക്കെതിരായ ഇംപീച്ച്‌മെന്റ് നടപടിക്കെതിരെ ഡോണൾഡ് ട്രംപ്. നിലവിലെ സംഭവ വികാസങ്ങൾ അമേരിക്കയ്ക്ക് ആപത്താണെന്ന് ട്രംപ് പറഞ്ഞു.
അസംബന്ധവും ഭയാനകവുമായ കാര്യമാണ് നടക്കുന്നത്. രാജ്യവ്യാപകമായി ജനരോക്ഷം ഉയരുകയാണെന്നും അക്രമം പാടില്ലെന്നും ട്രംപ് പറഞ്ഞു. കാപിറ്റോൾ ഹിൽ കലാപത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രതികരണമാണിത്.

യുഎസ് ജനപ്രതിനിധി സഭയിൽ ട്രംപിനെതിരെ കഴിഞ്ഞ ദിവസം ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചിരുന്നു. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. കാപിറ്റോൾ ഹില്ലിൽ കലാപത്തിന് ട്രംപ് പ്രേരിപ്പിച്ചെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Read Also : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം

അതേസമയം അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ജനുവരി 20ന് വാഷിംഗ്ടണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് നീക്കം. ഈ ദിനത്തിൽ രാജ്യത്തെ ഫെഡറൽ ഏജൻസികൾക്ക് പ്രത്യേക സുരക്ഷാ നിർദേശങ്ങളും പുതിയ ഉത്തരവിലുണ്ട്.

Story Highlights – Trump says impeachment moves causing anger

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here