Advertisement

ക്യൂബയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക

January 12, 2021
Google News 1 minute Read

ക്യൂബ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അമേരിക്ക. ഭീകരവാദികൾക്ക് തുടർച്ചയായി സുരക്ഷിത താവളമൊരുക്കുന്നുവെന്നും ഇതിലൂടെ ആഗോള ഭീകര വാദത്തെ സഹായിച്ചുകൊണ്ടിരിക്കുകയാണെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

രാജ്യത്ത് ആളുകൾ ഭവന രഹിതരായും കടുത്ത പട്ടിയിൽ ജീവിക്കുമ്പോഴും ക്യൂബ ബോംബ് നിർമാണത്തിന് പ്രാധാന്യം നൽകുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിനാൽ ക്യൂബയെ വീണ്ടും എസ്.എസ്.ടി. പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്നും ഇതനുസരിച്ച് ക്യൂബയുമായി ചില വ്യാപാര ഇടപാടുകൾ നടത്തുന്ന വ്യക്തികൾക്കും രാജ്യങ്ങൾക്കും മേൽ പിഴ ചുമത്തുക, അമേരിക്ക നൽകുന്ന സഹായങ്ങളിൽ നിയന്ത്രണം കൊണ്ടുവരിക, പ്രതിരോധ കയറ്റുമതിയും വിൽപനയും നിരോധിക്കുക തുടങ്ങിയ നടപടികൾ കൈക്കൊള്ളുമെന്നും മൈക്ക് പോംപിയോ കൂട്ടിച്ചേർത്തു.

മാത്രമല്ല, അമേരിക്ക വിദേശ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നാഷണൽ ലിബറേഷൻ ആർമിയുടെ പത്ത് നേതാക്കളെ കൈമാറാൻ ആവശ്യപ്പെട്ടിട്ട് ക്യൂബ ആവശ്യംനിരസിച്ചതായും മൈക്ക് പോംപിയോ കൂട്ടിച്ചേർത്തു.

Story Highlights – United States blacklisted Cuba

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here