Advertisement

നിയമസഭ തെരഞ്ഞെടുപ്പ്; മുസ്ലീം ലീഗ് കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും

January 13, 2021
Google News 2 minutes Read

നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും. മുല്ലപ്പള്ളി രാമചന്ദ്രന്റെ തട്ടകമായ വടകര സീറ്റ് ലീഗ് ചോദിക്കും. മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയാണ് നിലപാട് വ്യക്തമാക്കിയത്.

നിയമസഭ തെരഞ്ഞെടുപ്പിനായി വലിയ മുന്നൊരുക്കമാണ് നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വിശകലനം ചെയ്താണ് ഒരുക്കങ്ങള്‍ നടത്തുക. കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഒന്നോ രണ്ടോ സീറ്റുകള്‍ മുസ്ലീം ലീഗിന് കൂടുതല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാലുശേരി വിട്ടുകൊടുത്ത് കുന്ദമംഗലം ആവശ്യപ്പെടും. വടകര സീറ്റും ആവശ്യപ്പെടും. പേരാമ്പ്ര, ബേപ്പൂര്‍ സീറ്റുകളും മുസ്ലീം ലീഗ് ആവശ്യപ്പെടും. തിരുവമ്പാടി സീറ്റ് നിലവില്‍ കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കേണ്ട ആവശ്യമില്ല. തിരുവമ്പാടിയില്‍ നല്ല മണ്ഡലം കാഴ്ചയ്ക്കാന്‍ ലീഗിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – Assembly elections; Muslim League will demand more seats in Kozhikode district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here