തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി; മലപ്പുറത്ത് പ്രാദേശിക കമ്മിറ്റികള്‍ക്കെതിരെ നടപടിയുമായി മുസ്ലീം ലീഗ്

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നടപടിയുമായി മുസ്ലീം ലീഗ്. പ്രാദേശിക ലീഗ് കമ്മിറ്റികള്‍ പിരിച്ചുവിടും. ഭരണം നഷ്ടമാവുകയും വലിയ തിരിച്ചടി ഉണ്ടാവുകയും ചെയ്ത നിലമ്പൂര്‍ നഗരസഭയിലും എട്ട് പഞ്ചായത്തുകളിലും നടപടിയെടുക്കും. അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.

മലപ്പുറം ജില്ലയിലെ എട്ടോളം പഞ്ചായത്തുകളിലാണ് മുസ്ലീം ലീഗിന് ഭരണം നഷ്ടമായത്. ഈ പഞ്ചായത്തുകളിലടക്കം പ്രാദേശിക കമ്മിറ്റികള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. വാര്‍ഡ് കമ്മിറ്റികള്‍ പിരിച്ചുവിടും. ചില പഞ്ചായത്തുകളില്‍ വോട്ടുകള്‍ ലീഗിന് എതിരാക്കാന്‍ ചില ഭാരവാഹികള്‍ ശ്രമിച്ചതായും മുസ്ലീംലീഗ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകും.

അതത് മേഖലകളിലെ ഭാരവാഹികളോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസത്തിനകം നടപടിയുണ്ടാകും.

Story Highlights – Defeat in local body elections; Muslim League takes action against local committees in Malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top