Advertisement

കൊവിഡ് വാക്‌സിന്‍ വിതരണം; ഒരു സംസ്ഥാനത്തോടും വിവേചനമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

January 13, 2021
Google News 1 minute Read

കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ അനുവദിച്ചതില്‍ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 1.65 കോടി ഡോസ് കൊവിഷീല്‍ഡ്, കോവാക്‌സിനുകളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി അനുവദിച്ചത്. അത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിവേചനമില്ലാതെ അനുവദിച്ചു.

വാക്‌സിന്‍ വിതരണത്തിന്റെ തുടക്കം മാത്രമേ ആയിട്ടുള്ളൂ. വരും ദിവസങ്ങളില്‍ കുറവുകള്‍ നികത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനാല്‍ ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രാലയം. ഡാറ്റാബേസിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിനുകള്‍ അനുവദിച്ച് നല്‍കിയത്. അതുകൊണ്ട് വിവേചനം ഉണ്ടായോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

ആദ്യ ഘട്ടത്തില്‍ 30 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. അതില്‍ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകരാണ്. കുത്തിവയ്പിന് മുന്‍പ് തന്നെ വാക്‌സിന്‍ വിവിധ പ്രദേശങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Story Highlights – covid 19, covid vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here