ലൈഫ് മിഷൻ കേസ്; ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രിംകോടതിയിൽ അപ്പീൽ നൽകി

വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രിംകോടതിയിൽ അപ്പീൽ നൽകി. എഫ്‌സിആർഎ നിയമം സംസ്ഥാന സർക്കാരിനോ അവരുടെ സ്ഥാപനങ്ങൾക്കോ ബാധകമല്ലെന്ന് സർക്കാർ വാദിക്കുന്നു.

വിദേശ സംഭാവന നിയന്ത്രണ നിയമം ലൈഫ് മിഷന് ബാധകമാകുമോ എന്ന നിയമ പ്രശ്‌നത്തിൽ തീർപ്പുണ്ടാക്കാതെയാണ് സി.ബി.ഐ അന്വേഷണം ഹൈക്കോടതി അനുവദിച്ചതെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും കരാർ കമ്പനി ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹർജികൾ ജസ്റ്റിസ് പി സോമരാജൻ ഇന്നലെ തള്ളിയിരുന്നു.

Story Highlights – Life mission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top