Advertisement

ജിസ് ജോയ്-കുഞ്ചാക്കോ ബോബൻ സഖ്യം ആദ്യമായി ഒരുമിക്കുന്നു; മോഹൻ കുമാർ ഫാൻസ് ടീസർ പുറത്ത്

January 13, 2021
2 minutes Read
kunchacko boban jis joy

ജിസ് ജോയ്-കുഞ്ചാക്കോ ബോബൻ സഖ്യം ആദ്യമായി ഒരുമിക്കുന്ന മോഹൻ കുമാർ ഫാൻസ് എന്ന സിനിമയുടെ ടീസർ പുറത്ത്. മാജിക്ക് ഫ്രെയിംസിൻ്റെ യൂട്യൂബ് ചാനലിലൂടെ റിലീസായ ടീസർ ആസിഫ് അലി അടക്കം പല താരങ്ങളും പങ്കുവച്ചിട്ടുണ്ട്. 2 മിനിട്ട് ദൈർഘ്യമുള്ള ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സിനിമയ്ക്കുള്ളിലെ സിനിമയെപ്പറ്റി പറയുന്ന ചിത്രമാണ് മോഹൻ കുമാർ ഫാൻസ്. ചിത്രത്തിൽ ഒരു ഗായകൻ്റെ റോൾ ആണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുക. കുഞ്ചാക്കോ ബോബനൊപ്പം വിനയ് ഫോർട്ട്, സിദ്ധിക്ക്, ശ്രീനിവാസൻ, അലൻസിയർ, രമേഷ് പിഷാരടി, ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ താരങ്ങളാണ് സിനിമയിൽ വേഷമിടുന്നത്. പുതുമുഖ താരം അനാർക്കലി കുഞ്ചാക്കോ ബോബൻ്റെ നായികയാവും. മോഡലിംഗ് രംഗത്ത് നിന്നാണ് അനാർക്കലി സിനിമയിലേക്കെത്തിയത്.

Read Also : ഗണിതശാസ്ത്ര വിദഗ്ധനും രാജ്യാന്തര കുറ്റവാളിയുമായി വിക്രം; വില്ലനായി ഇർഫാൻ പത്താൻ: ‘കോബ്ര’ ടീസർ പുറത്ത്

ഇത് ആദ്യമായാണ് ആസിഫ് അലി അല്ലാതെ ഒരു നായകൻ ജിസ് ജോയ് ചിത്രത്തിൽ ഉണ്ടാവുന്നത്. മുൻപ് അദ്ദേഹം ചെയ്ത മൂന്ന് ചിത്രങ്ങളിലും ആസിഫ് അലിയായിരുന്നു നായകൻ. 2013ൽ ബൈസിക്കിൾ തീവ്സ് എന്ന ചിത്രത്തിലൂടെ സംവിധായനായി അരങ്ങേറിയ ജിസ് സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നീ രണ്ട് ചിത്രങ്ങൾ കൂടി ഒരുക്കി.

ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് എന്നിവരാണ് സിനിമയുടെ കഥ ഒരുക്കുന്നത്. തിരക്കഥയും സംവിധാനവും ജിസ് ജോയ് ആണ്. മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് സിനിമ നിർമ്മിക്കുന്നത്. ബാഹുൽ രമേഷ് ആണ് ക്യാമറ. എഡിറ്റർ രതീഷ് രാജ്.

Story Highlights – kunchacko boban jis joy movie mohan kumar fans teaser

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top