യുഡിഎഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പിരിച്ചു വിടില്ല; എംഎം ഹസ്സനെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രൻ

യുഡിഎഫ് കൺവീനർ എംഎം ഹസ്സനെ തള്ളി കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പദ്ധതി പിരിച്ചു വിടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ലൈഫിലെ തിരിമറി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും പദ്ധതി പൂർവാധികം ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. യു.ഡി.എഫിൽ മുന്നണി വിപുലീകരണ ചർച്ചകളോ സീറ്റു ചർച്ചകളോ ഇതുവരെ നടന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് ഇത്തവണ മതിയായ പ്രാതിനിധ്യം ഉറപ്പു വരുത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കാസർഗോഡ് പ്രതികരിച്ചു.
Read Also : ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരും: മുല്ലപ്പള്ളി രാമചന്ദ്രന്‍
അതേസമയം, ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിനേറ്റ തിരിച്ചടിയാണിത്. ഹൈക്കോടതി സുപ്രധാനമായ ഒരു വിധിപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. ആ വിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. ഒരുപാട് കഥകളുടെ ഉള്ളറകള്‍ ഈ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – Life Mission will not be dissolved if the UDF comes to power mullappally ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here