Advertisement

മണ്ഡല മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം

January 13, 2021
Google News 1 minute Read
Sabarimala pilgrimage

മണ്ഡല മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം. നാളെയാണ് മകര സംക്രമ പൂജയും മകരവിളക്ക് മഹോത്സവവും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കർശന നിയന്ത്രങ്ങളോടെയാണ് ഇത്തവണ മകരവിളക്ക് മഹോത്സവം.

നാളെ പുലർച്ചെ അഞ്ചിന് നടതുറക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് തുടക്കമാകും. വിശേഷാൽ മകര സംക്രമ പൂജയും നാളെയാണ്. രാവിലേ 8.14 ന് ആണ് ഭക്തിനിർഭരമായ മകരസംക്രമപൂജ. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നും പ്രതിനിധിയുടെ കൈവശം കൊടുത്തു വിടുന്ന നെയ്യ് തേങ്ങയിലെ നെയ്യ് വിഗ്രഹത്തിൽ അഭിഷേകം നടത്തി പൂജ ചെയ്യുന്നതാണ് മകരസംക്രമ പൂജ. പൂജ കഴിഞ്ഞ് തന്ത്രി കണ്ഠരര് രാജീവര് ഭക്തർക്ക് പ്രസാദം വിതരണം ചെയ്യും. തുടർന്ന്, വൈകുന്നേരം അഞ്ചിന് നട തുറന്ന ശേഷം. 5.15 ന് ക്ഷേത്ര ശ്രീകോവിലിൽ പൂജിച്ച മാലകളും അണിഞ്ഞ് ദേവസ്വം പ്രതിനിധികൾ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവം സ്വീകരിക്കുന്നതിനായി ശരംകുത്തിയിലേക്ക് പോകും. 5.30ന് ശരംകുത്തിയിൽ സ്വീകരണ ചടങ്ങുകൾ നടക്കും. 6.20ന് സന്നിധാനത്തേക്ക് കൊണ്ടുവരുന്ന തിരുവാഭരണ പേടകങ്ങൾക്ക് പതിനെട്ടാം പടിക്ക് മുകളിൽ, കൊടിമരത്തിനു മുന്നിലായി ദേവസ്വം മന്ത്രിയും, മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് ആചാരപ്രകാരം സ്വീകരണം നൽകും. തുടർന്ന് സോപാനത്തിലെത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേൽശാന്തിയും ചേർന്ന് ശ്രീകോവിലിന് അകത്തേക്ക് ഏറ്റു വാങ്ങും. 6.30ന് മകരസംക്രമ സന്ധ്യയിൽ തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധന . ദീപാരാധന കഴിയുമ്പോൾ പൊന്നമ്പലമേട്ടിൽ മകരവിളക്കും ആകാശത്ത് മകരജ്യോതിയും തെളിയും.

Story Highlights – makaravilakk,sannidhanam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here