വാളയാർ കേസ്; ജനുവരി 26 മുതൽ സത്യാഗ്രഹ സമരം ആരംഭിക്കുമെന്ന് സമര സമിതി

വാളയാർ കേസിൽ സമരസമിതി സത്യാഗ്രഹ സമരത്തിലേക്ക്. ജനുവരി 26 മുതൽ സത്യാഗ്രഹ സമരം ആരംഭിക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ സോജനെതിരെ നടപടിയെടുത്തില്ലെങ്കിൽ തെരുവിൽ കിടന്ന് മരിക്കുമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

വാളയാറിലെ മൂത്ത പെൺകുട്ടി മരിച്ച് നാല് വർഷം ഇന്ന തികയുകയാണ്. ഈ അവസരത്തിലാണ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള സമരം ശക്തമാക്കാൻ പെൺകുട്ടികളുടെ മാതാപിതാക്കൾ രംഗത്ത് എത്തിയിരിക്കുന്നത്. കേസ് അട്ടിമറിക്കാൻ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥൻ എംജെ സോമന് എതിരെ സർക്കാർ എപ്പോൾ നടപടി സ്വീകരിക്കുന്നുവോ അതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് പെൺകുട്ടികളുടെ മാതാപിതാക്കളുടെ നിലപാട്. നിലവിൽ ഏകദിന ഉപവാസം നടത്തുകയാണ് മാതാപിതാക്കൾ.

Story Highlights – Walayar case; Satyagraha strike to start from January 26

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top