അങ്കമാലിയിൽ പെട്രോൾ പമ്പിലും തടിമില്ലിലും പൂട്ട് കുത്തി തുറന്ന് മോഷണ ശ്രമം

അങ്കമാലി വേങ്ങൂരിൽ പെട്രോൾ പമ്പിലും തടിമില്ലിലുമടക്കം മൂന്നിടങ്ങളിൽ മോഷണ ശ്രമം. കമ്പിപ്പാര ഉപയോഗിച്ച് പൂട്ട് കുത്തി തുറന്നാണ് മോഷണ ശ്രമം ഉണ്ടായത്.കാലടിയിൽ ലോട്ടറി മൊത്ത വ്യാപാര ശാലയിൽ നിന്ന് ലോട്ടറികൾ മോഷ്ടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പുലർച്ചെ 1.30 ഓടെ ആണ് അങ്കമാലി വേങ്ങൂരിലെ സെന്റ് ജോർജ് പെട്രോൾ പമ്പിലും സമീപത്തെ രണ്ട് തടമില്ലിലുമായി മോഷണം ശ്രമം നടന്നത്. മൂന്ന് സ്ഥലത്തെയും ഓഫീസ് മുറികളുടെ വാതിൽ കമ്പിപാര ഉപയോഗിച്ച് കുത്തി തുറന്ന് അകത്ത് കടന്നായിരുന്നു മോഷണ ശ്രമം. സിസിടിവിയിൽ കൃത്യമായി പതിഞ്ഞ മോഷ്ടവിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് പൊലീസ് അന്വേഷണംഊർജിതമാക്കിയിട്ടുണ്ട്. കാലടിയിൽ ലോട്ടറി മോഷണത്തിന് പിടിയിലായ അന്യസംസ്ഥാന തൊഴിലാളി, എസ്.എസ് കാരുണ്യ ലോട്ടറി വിൽപനശാലയിൽ നിന്ന് സ്ഥിരമായി ലോട്ടറി എടുത്തിരുന്നു. കുറച്ച് ലോട്ടറി പണം മുടക്കി എടുക്കുകയും പോകാൻ നേരം ഉടമ അറിയാതെ മൂന്നോ നാലോ ലോട്ടറികൾ മോഷ്ടിക്കുകയും ചെയ്യും. സ്ഥിരമായി ടിക്കറ്റുകൾ ഒത്തു നോക്കുമ്പോൾ 300, 500 രൂപയുടെ വ്യത്യാസം കണ്ടു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

Story Highlights – Attempted robbery at a petrol pump and a sawmill in Angamaly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top