രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം അന്തിമഘട്ടത്തില്‍

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം അന്തിമഘട്ടത്തില്‍. ഭൂരിഭാഗം സംസ്ഥാനങ്ങളിലും വാക്‌സിനുകള്‍ എത്തി. വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കുന്നതില്‍ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 1.65 കോടി കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിവേചനമില്ലാതെ അനുവദിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വാക്‌സിനേഷന്‍ പദ്ധതി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനിലൂടെയാകും പ്രധാനമന്ത്രി രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് തുടക്കം കുറിക്കുക. വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങള്‍ക്കായി രൂപം നല്‍കിയ കൊ-വിന്‍ ആപ്പും ശനിയാഴ്ച പ്രധാനമന്ത്രി പുറത്തിറക്കും.
Story Highlights – Distribution of covid vaccine in India is in the final stages
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here