പി.സി. ജോര്‍ജിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ല: പി.ജെ. ജോസഫ്

പി.സി. ജോര്‍ജിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ലെന്ന് പി.ജെ. ജോസഫ്. പി.സി. ജോര്‍ജ് യുഡിഎഫ് സ്വതന്ത്രനായി പൂഞ്ഞാറില്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പില്ല. മകന്‍ അപു ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.
കഴിഞ്ഞതവണ മത്സരിച്ച 15 സീറ്റുകളിലും ഇത്തവണ മത്സരിക്കും. മുന്നണിക്ക് ഗുണം ചെയ്യുമെങ്കില്‍ മാത്രം സീറ്റ് വച്ചുമാറാന്‍ തയാറാകുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് അപുവുമായി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. സംഘടനാപരമായി കുറച്ചുകൂടി രംഗത്ത് വരട്ടെയെന്നാണ് തീരുമാനം. കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവ് അപുവിനുണ്ട്. അപു സ്വാഭാവികമായി മത്സര രംഗത്തേക്ക് വരണമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
Story Highlights – PJ Joseph – pc george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here