മകരവിളക്ക് തെളിഞ്ഞു; ഭക്തിനിർഭരമായി സന്നിധാനം

ദർശന പുണ്യമേകി ശബരിമല സന്നിധാനത്ത് മഹാദീപാരാധനയും മകരവിളക്ക് ദർശനവും. ശരംകുത്തിയിലെത്തിയ തിരുവാഭരണ ഘോഷയാത്ര ദേവസ്വം ബോർഡ് അധികൃതരും അയ്യപ്പ സേവാസംഘവും സ്വീകരിച്ച് ആനയിച്ച് ആറരയോടെ സന്നിധാനത്തെത്തിച്ചു. തിരുവാഭരണങ്ങൾ തന്ത്രി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി.
തുടർന്ന് 6.40 ന് മഹാദീപാരാധന നടന്നു. 6.41ന് പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിഞ്ഞു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 5000 പേർക്ക് മാത്രമാണ് ഇന്ന് ദർശനത്തിന് അനുമതി ഉണ്ടായിരുന്നത്. മകരവിളക്കിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ശബരിമലയിലുണ്ടായിരുന്നത്.
ഈ മാസം 20 ന് മണ്ഡല മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് ക്ഷേത്ര നട അടക്കും.
Story Highlights – Sabarimala, Makaravilakku
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here