ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇടുക്കിയിലെ ജനങ്ങള്‍

സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇടുക്കിയിലെ മലയോര ജനത. കാര്‍ഷികമേഖലയ്ക്ക് കൈത്താങ്ങാവുന്ന പദ്ധതികള്‍ വേണമെന്നാണ് ജില്ലയിലെ പ്രധാന ആവശ്യം. എന്നാല്‍ കഴിഞ്ഞ തവണ പ്രഖ്യാപിച്ച ആയിരം കോടിയുടെ പാക്കേജ് കടലാസില്‍ മാത്രം ഒതുങ്ങി എന്നാണ് പ്രതിപക്ഷ വിമര്‍ശനം.

ബജറ്റില്‍ കാര്‍ഷികമേഖലയ്ക്ക് ഉള്‍പ്പെടെ കൃത്യമായ പരിഗണന ലഭിക്കണമെന്നാണ് ജില്ലയിലെ കര്‍ഷകരുടെ ആവശ്യം. ഒപ്പം കൊവിഡ് പ്രതിസന്ധിയിലാക്കിയ ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കൃഷി, മണ്ണ്, ജലസംരക്ഷണം, മൃഗപരിപാലനം എന്നീ വകുപ്പുകളില്‍ നിന്നായി 2020-21 ല്‍ 100 കോടി രൂപ ജില്ലയ്ക്കുവേണ്ടി പ്രഖ്യാപിച്ചിരുന്നു. റീബില്‍ഡ് കേരളയില്‍ നിന്നും ഇരുനൂറും എയര്‍ സ്ട്രിപ്പ് സ്ഥാപിക്കാന്‍ പത്ത് കോടിയും വകയിരുത്തിയിരുന്നു. എന്നാല്‍ ഇതെല്ലം പ്രഖ്യാപനത്തില്‍ ഒതുങ്ങി എന്നാണ് പ്രതിപക്ഷ വിമര്‍ശനം.

മെഡിക്കല്‍ കോളജ്, ടൂറിസം ക്ലസ്റ്ററുകള്‍, സ്പൈസസ് പാര്‍ക്ക് തുടങ്ങിയ കേന്ദ്രങ്ങളുടെ നിര്‍മാണത്തിനും നവീകരണത്തിനും ആവശ്യമായ തുക ഇത്തവണയും ബജറ്റില്‍ ഇടം പിടിക്കും . എന്നാല്‍ കടലാസില്‍ നിന്നും പദ്ധതികള്‍ മോചനം നേടുന്നില്ല എന്നതാണ് ഇടുക്കിയുടെ വികസനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത്.

Story Highlights – budget -Idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top