സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നാളെ മുതല്‍

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍. കുത്തിവയ്പ്പിനായി 133വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമായി.ആദ്യദിനമായ നാളെ 13,300 പേര്‍ക്ക് വാക്‌സിന്‍ നല്‍കും. സംസ്ഥാനത്തെത്തിയ4,33,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ജില്ലകളിലെത്തിച്ചു. രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവില്‍ സൂക്ഷിക്കേണ്ട വാക്‌സിന്‍ പ്രത്യേകം തയാറാക്കിയ വാഹനങ്ങളിലാണ് ജില്ലാ വെയര്‍ഹൗസുകളിലേക്ക് മാറ്റിയത്.
കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ 11 വീതവും മറ്റ് ജില്ലകളില്‍ ഒമ്പത് വീതം വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമാണ് ഉള്ളത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി3,68,866 ആരോഗ്യപ്രവര്‍ത്തകരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വാക്‌സിനേഷന് സംസ്ഥാനം പൂര്‍ണ സജ്ജമെന്നുംഭയപ്പെടേണ്ട തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ വാക്‌സിന് ഇല്ലെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. പറഞ്ഞു.
രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് കുത്തിവയ്പ്പ്.വാക്‌സിന്‍ സ്വീകരിക്കാനായി എപ്പോള്‍ ഏതു കേന്ദ്രത്തില്‍ എത്തണമെന്നത് സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ സന്ദേശം ലഭിക്കും. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൊവിഡ് ബാധിച്ച് നാലാഴ്ച കഴിയാത്തവര്‍, കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ എന്നിവരെ ഒഴിവാക്കും. ഇടതു കൈയിലാണ് കുത്തിവയ്പ്. ആദ്യ ഡോസ് സ്വീകരിച്ച് 28ാം ദിവസം അടുത്ത ഡോസ് എടുക്കണം. ഫെബ്രുവരി ആദ്യം അടുത്ത ബാച്ച് വാക്‌സിനെത്തുമെന്നാണ് വിവരം.അന്‍പത് വയസിന് മുകളിലുള്ളവര്‍ക്കും മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും.
Story Highlights – covid vaccine kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here