തോക്ക് കൊണ്ട് കേക്ക് മുറിച്ചു; വിഡിയോ വൈറലായി; ഉത്തര്‍ പ്രദേശില്‍ രണ്ട് പേര്‍ പിടിയില്‍

cake cutting using pistol up

തോക്ക് കൊണ്ട് കേക്ക് മുറിച്ച സംഭവത്തില്‍ കേസെടുത്ത് ഉത്തര്‍ പ്രദേശ് പൊലീസ്. രണ്ട് പേര്‍ ചേര്‍ന്ന് തോക്ക് കൊണ്ട് കേക്ക് മുറിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി. വിഡിയോ വൈറലായിരുന്നു. കേക്ക് മുറിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ ഹാപൂരിലാണ് വിചിത്ര സംഭവം നടന്നത്.

കേക്ക് മുറിക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ കണ്ടെടുത്തെന്നും രണ്ട് പേരെ അറസ്റ്റ് ചെയ്‌തെന്നും ലോക്കല്‍ പൊലീസ് വ്യക്തമാക്കി. 20 സെക്കന്‍ഡുള്ള വിഡിയോയില്‍ രണ്ട് പേര്‍ ചേര്‍ന്ന് കേക്ക് മുറിക്കുന്നത് വ്യക്തമായി കാണാം. വളരെയധികം ബഹളത്തിനിടയില്‍ ആള്‍ക്കൂട്ടം ചേര്‍ന്നാണ് കേക്ക് മുറിക്കല്‍ ആഘോഷം നടത്തിയത്.

വളരെ എളുപ്പം ആളുകളെ പൊലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. ഷാനവാസ് എന്നയാളുടെ ജന്മദിനാഘോഷമാണ് നടന്നത്. ഇയാളും സുഹൃത്ത് ഷാക്കിബുമാണ് തോക്ക് ഉപയോഗിച്ച് കേക്ക് മുറിച്ചത്.

Story Highlights – uthar pardesh, cake

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top