മഹാകുംഭമേള അപകടം: ഉന്നതതല ഉദ്യോഗസ്ഥസംഘം ഇന്ന് സ്ഥലം സന്ദര്‍ശിക്കും

പ്രയാഗ് രാജ് മഹാകുംഭമേളയില്‍ അമൃത സ്‌നാനത്തിനായി എത്തിയ വിശ്വാസികളുടെ തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ സെക്രട്ടറി മനോജ് കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതല ഉദ്യോഗസ്ഥ സംഘം ഇന്ന് പ്രദേശം സന്ദര്‍ശിക്കും. മഹാകുംഭ് പ്രദേശത്തെ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി. മുഖ്യമന്ത്രി നിയോഗിച്ച മൂന്നംഗ സമിതി ഉടന്‍ അന്വേഷണം ആരംഭിക്കും.
പ്രദേശത്തെ സുരക്ഷാക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംഘം നേരിട്ട് വിലയിരുത്തും. ത്രിവേണി സംഗമത്തിലേക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ജനപ്രവാഹം ഉണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിലവിലുള്ള ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ ഉന്നതതലസംഘത്തിന്റെ സന്ദര്‍ശനത്തിനുശേഷം ആയിരിക്കും തീരുമാനമെടുക്കുക. സ്‌നാനം കഴിഞ്ഞ് മടങ്ങുന്നവരും ഘാട്ടിലേക്ക് എത്തുന്നവരും തമ്മില്‍ ഒന്നിച്ചു എത്തിയതോടെയാണ് ബാരിക്കേടുകള്‍ തകര്‍ന്നത് അപകടം ഉണ്ടായത് എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.
പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 36 പേരില്‍ പലരുടെയും നില ഗുരുതരം എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ച ജസ്റ്റിസ് ഹര്‍ഷ് കുമാര്‍, മുന്‍ ഡി ജി വി കെ ഗുപ്ത, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ വി കെ സിംഗ്, എന്നിവരെ അടങ്ങുന്ന മൂന്നംഗ അന്വേഷണ സമിതി ഉടന്‍ അന്വേഷണം ആരംഭിക്കും.
Story Highlights : Mahakumbh Stampede: A high-level team of officials will visit the site today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here