ഫ്ളവേഴ്സ് ടിവി വിഡിയോ എഡിറ്റർ ദിലീപ് കുമാർ വി അന്തരിച്ചു

ഫ്ളവേഴ്സ് ടിവി വിഡിയോ എഡിറ്റർ ദിലീപ് കുമാർ (30) അന്തരിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസം വൈകീട്ട് രക്തസമ്മർദ്ദം കൂടി ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പെരിന്തൽമണ്ണ കിംസ് അൽ ഷിഫ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമായി. ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കും.
പാലക്കാട് പട്ടാമ്പി മുതുതല വിളക്കുമഠത്തിൽ ബാലകൃഷ്ണൻ്റെ മകനാണ്. അമ്മ സുധ, ഭാര്യ ശ്രുതി.
Story Highlights – Flowers TV, Video Editor, Dileep Kumar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here