Advertisement

താങ്ങുവില വര്‍ധിപ്പിക്കും; ബജറ്റ് സൂചന നല്‍കി ധനമന്ത്രി

January 15, 2021
Google News 2 minutes Read

കാര്‍ഷിക ഉത്പന്നങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി ഡോ.ടി. എം. തോമസ് ഐസക്ക്. താങ്ങുവില വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ല. താങ്ങുവിലയ്ക്കായി രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുന്ന സമയമാണെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് അവതരിപ്പിക്കാന്‍ പുറപ്പെടുന്നതിന് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രതീക്ഷയിലാണ് കര്‍ഷകര്‍. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ അവതരിപ്പിക്കുന്ന ബജറ്റില്‍ ജനക്ഷേമ പദ്ധതികളും കാര്‍ഷിക മേഖലയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തുന്നതിനുള്ള പ്രഖ്യാപനങ്ങളും ഉണ്ടോയെന്നറിയുന്നതിനായാണ് കാത്തിരിപ്പ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കാര്‍ഷിക മേഖലയാകെ സ്തംഭിച്ചപ്പോള്‍ സര്‍ക്കാര്‍ തറവിലയും പ്രാദേശിക ചന്തകളും ഒരുക്കി കര്‍ഷകര്‍ക്ക് സഹായം എത്തിച്ചിരുന്നു.

കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ രാജ്യമൊന്നടങ്കം കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്ന സമയത്തായിരുന്നു പച്ചക്കറി വിളകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തറവില പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് കൈത്താങ്ങായത്.

കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാനും അതുവഴി സംസ്ഥാനത്തിന്റെ ആഭ്യന്തര പച്ചക്കറി ഉല്പാദനം വര്‍ദ്ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്. മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നിങ്ങനെ നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിക്കുന്ന തെരഞ്ഞെടുത്ത 16 ഇനം പച്ചക്കറികള്‍ക്കാണ് ഈ പദ്ധതിപ്രകാരം ആദ്യഘട്ടത്തില്‍ തറവില നിശ്ചയിച്ചത്.

Story Highlights – kerala budget 2021 – Support price will increase; Finance Minister hints

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here