പ്രതിപക്ഷത്തിന് വായ്പകളെ കുറിച്ച് അടിസ്ഥാന ധാരണയില്ല; പദ്ധതികൾ സംയോജിപ്പിക്കുകയാണ് ചെയ്തതെന്ന് ധനമന്ത്രി തോമസ് ഐസക്

ട്വന്റിഫോറിന്റെ ബജറ്റ് അവലോകന പ്രത്യേക ചർച്ചയിൽ പങ്കെടുത്ത് ധനമന്ത്രി ടി. എം തോമസ് ഐസക്. പ്രതിപക്ഷത്തിന് വായ്പകളെ കുറിച്ച് അടിസ്ഥാന ധാരണയില്ലെന്ന് മന്ത്രി പറഞ്ഞു. പദ്ധതികൾ സംയോജിപ്പിക്കുകയാണ് ബജറ്റിൽ ചെയ്തതെന്ന് മന്ത്രി പറഞ്ഞു.
കമ്മി കൂടിയതിൽ ജനം ആശങ്കപ്പെടേണ്ടതില്ല. ഓരോ അഞ്ച് വർഷവും കടം ഇരട്ടിയാകുന്നുണ്ട്. കേരളം കടക്കെണിയിലാകില്ല.
ഒരു വർഷം കൂടി കഴിഞ്ഞാൽ വൈദ്യുതി കട്ടോ വോൾട്ടേജ് ക്ഷാമമോ ഇല്ലാത്ത സംസ്ഥാനമാകും കേരളം. കിഫ്ബി പ്രൊജക്ട് നടപ്പാക്കാൻ വൈകിയത് പണമില്ലാത്തതുകൊണ്ടല്ലെന്നും മന്ത്രി പറഞ്ഞു.
ബജറ്റിൽ ജനങ്ങൾ വിശ്വസിക്കുമെന്ന് ഉറപ്പുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ബജറ്റ് വിശ്വാസം വന്നില്ലെങ്കിലും ജനങ്ങൾ വിശ്വസിക്കുമെന്നും മന്ത്രി പറഞ്ഞു.
Story Highlights – Kerala budget 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here