Advertisement

നീറ്റ് പി.ജി പരീക്ഷാതീയതി പ്രഖ്യാപിച്ചു; ഏപ്രിൽ 18ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കും

January 15, 2021
Google News 2 minutes Read

ഈ വർഷത്തെ നീറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽവച്ച് ഏപ്രിൽ 18-നാകും പരീക്ഷ നടത്തുക. അതേസമയം, സാഹചര്യത്തിനനുസരിച്ച് പരീക്ഷാതീയതിൽ മാറ്റമുണ്ടായേക്കാമെന്ന് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ (എൻ.ബി.ഇ) അറിയിച്ചു.
മൂന്നു മണിക്കൂർ 30 മിനിറ്റാകും പരീക്ഷ. 300 ചോദ്യങ്ങളാണുണ്ടാവുക.

പി.ജി പ്രവേശന പരീക്ഷയെഴുതാനുദ്ദേശിക്കുന്ന വിദ്യാർത്ഥികൾ ജൂൺ 30-ന് മുൻപായി എംബിബിഎസ് ബിരുദവും ഇന്റേൺഷിപ്പും പൂർത്തിയാക്കിയിരിക്കണം. അപേക്ഷാ ഫോം ഔദ്യോഗിക വെബ് സൈറ്റുകളിൽ ഉടൻ പ്രസിദ്ധീകരിക്കും.

Story Highlights – NEET announces PG exam date; The computer based exam will be held on April 18

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here