ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിയമസഭയിലെത്തി

കൊവിഡ് തീര്‍ത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നിലവിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി നിയമസഭയിലെത്തി. രാവിലെ 8.45 ഓടെയാണ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് നിയമസഭയിലേക്ക് എത്തിയത്.
തെരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേ വാഗ്ദാനപ്പെരുമഴയുള്ള ബജറ്റായിരിക്കും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അവതരിപ്പിക്കുക. സാമൂഹ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം പദ്ധതികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളുടേയും വാഗ്ദാനങ്ങളാവും ബജറ്റിലുണ്ടാകുക. കൊവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാകും ബജറ്റെന്നാണ് സൂചന. സംസ്ഥാനത്തിനു കൂട്ടാന്‍ കഴിയുന്ന നികുതികള്‍ വര്‍ധിപ്പിക്കില്ല. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഊന്നല്‍ നല്‍കുന്ന പരിപാടികളും ബജറ്റിലുണ്ടാകും.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴേക്ക് പോകുന്നതിനിടെയാണ് ധനമന്ത്രി ജനപ്രിയ ബജറ്റ് അവതരിപ്പിക്കുന്നതെന്നാണ് ശ്രദ്ധേയം. തനത് നികുതി വരുമാനത്തിലും വന്‍കുറവുണ്ടാകുമ്പോള്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടിയെന്തുണ്ടാകുമെന്നതാണ് പ്രധാനം. പ്രകൃതി ദുരന്തങ്ങളും കൊവിഡും സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറയുന്നത്. വളര്‍ച്ചാ നിരക്ക് 3.45 ശതമാനമായി കുറഞ്ഞു. ആഭ്യന്തര കടവും സംസ്ഥാനത്തിന്റെ കടബാധ്യതയും വര്‍ധിക്കുകയും ചെയ്തു.
Story Highlights – kerala budget 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here