Advertisement

സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി രൂപ

January 15, 2021
2 minutes Read
Two thousand crore KIIFB

സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി രൂപ നൽകും. സർവകലാശാലകളിൽ മുപ്പത് മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും. ആയിരം തസ്‌തികകൾ പുതുതായി സൃഷ്ടിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് കൂടുതൽ പഠനസൗകര്യം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിനിടെയായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.

Read Also : ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി അഞ്ചു ലക്ഷം പേർക്കെങ്കിലും തൊഴിൽ; എല്ലാ വീട്ടിലും ലാപ്പ്ടോപ്പ്

അഞ്ചു വർഷത്തിനകം 20 ലക്ഷം പേർക്കെങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സന്നദ്ധരായ പ്രഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും. എല്ലാ വീടുകളിലും ഒരു ലാപ്പ്ടോപ്പ് എങ്കിലും ഉണ്ടാവുമെന്ന് ഉറപ്പുവരുത്തും. ഇതിനായി ആദ്യ് 100 ദിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലാപ്പ്ടോപ്പ് വിതരണ പരിപാടി കൂടുതൽ വിപുലവും ഉദാരവുമാക്കും. പട്ടിക വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ അന്ത്യോദയാ വീടുകൾ എന്നിവർക്ക് പകുതി വിലക്കും ബറ്റ് ബിപിഎൽ കാർഡുകാർക്ക് 25 ശതമാനം സബ്സിഡിയിലും ലാപ്പ്ടോപ്പ് നൽകും. ബാക്കി തുക കെ എസ് എഫ് ഇ മൈക്രോ ചിട്ടി വഴി 3 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി. കുടുംബശ്രീ വഴി കെ എസ് എഫ് ഇ മൈക്രോ ചിട്ടിയിൽ ചേർന്നവർക്ക് ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലാപ്പ്ടോപ്പ് ലഭിക്കും. ഇതിനു വേണ്ട പലിശ സർക്കാർ നൽകും.

Story Highlights – Two thousand crore from KIIFB for universities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top