കൊവിഡ്; ബ്രിട്ടന്‍ കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

ബ്രിട്ടനില്‍ തിങ്കളാഴ്ച മുതല്‍ യാത്രാ വിലക്ക്. മറ്റ് രാജ്യങ്ങളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വിദേശത്ത് നിന്ന് ബ്രിട്ടനിലേക്ക് എത്താനുള്ള ട്രാവല്‍ കോറിഡോറുകള്‍ അടക്കുമെന്നും വിവരം.
കൊവിഡ് രോഗബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന വിദേശ യാത്രക്കാര്‍ക്ക് മാത്രമായിരിക്കും തിങ്കളാഴ്ച മുതല്‍ ബ്രിട്ടണില്‍ പ്രവേശനാനുമതി ഉണ്ടാകുക. ഇപ്രകാരം എത്തുന്ന യാത്രക്കാര്‍ക്ക് സമ്പര്‍ക്ക വിലക്കുമുണ്ടാകും അഞ്ച് ദിവസത്തിന് ശേഷം കൊവിഡ് പരിശോധന നടത്തും. പരിശോധനയില്‍ ഫലം നെഗറ്റീവ് ആണെങ്കില്‍ പത്ത് ദിവസത്തേക്കായിരിക്കും സമ്പര്‍ക്ക വിലക്ക്. ഫെബ്രുവരി 15 വരെ പുതിയ നിയന്ത്രണം ഉണ്ടാകും.
വാക്സിനെ അതിജീവിക്കാന്‍ കഴിവുള്ള വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം ഇതു വരെയുള്ള കഠിനാധ്വാനം പാഴാക്കാന്‍ ഇടയാക്കരുതെന്ന് യാത്രാ വിലക്കേര്‍പ്പെടുത്തുന്ന കാര്യം അറിയിച്ച് ബോറിസ് ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി. ബ്രസീലില്‍ ആണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്ന്ത്. തുടര്‍ന്ന് തെക്കേ അമേരിക്ക, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടണ്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Story Highlights – covid, briton
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here