കൊവിഡ് വാക്സിൻ ആപ്പിൽ സാങ്കേതികപ്രശ്നം; ബംഗാളിൽ വാക്സിൻ വിതരണം തടസപ്പെട്ടു

കൊവിഡ് വാക്സിൻ ആപ്പിൽ സാങ്കേതികപ്രശ്നം. ബംഗാളിൽ വാക്സിൻ വിതരണം ആദ്യ ദിവസം തന്നെ തടസപ്പെട്ടു. വാക്സിൻ പ്രക്രിയയെ നിരീക്ഷിക്കുന്നതിനായി കേന്ദ്രം വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ ഇന്റലിജൻസ് നെറ്റ് വർക്ക് (കൊവിൻ) ആപ്ലിക്കേഷനിലാണ് സാങ്കേതിക തടസം നേരിട്ടത്.

സംസ്ഥാനത്ത് ഒട്ടാകെ 204 കേന്ദ്രങ്ങളാണ് വാക്സിൻ നൽകാനായി സജ്ജീകരിച്ചിരുന്നത്. വാക്സിൻ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അപ്പ്ലോഡ് ചെയ്യുന്നതിൽ ആരോഗ്യപ്രവർത്തകർക്ക് സാങ്കേതിക പ്രശ്നം നേരിട്ടതോടെയാണ് വാക്സിൻ വിതരണം തടസപ്പെട്ടത്. ആപ്പ് വഴി സന്ദേശങ്ങൾ ആരോഗ്യപ്രവർത്തകർക്ക് കൈമാറുന്നതിനും തടസം നേരിട്ടതോടെ ഫോൺ മുഖേന വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യപ്രവർത്തകർക്ക് കൈമാറുകയായിരുന്നു.

അതേസമയം, പ്രശ്നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതായി മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Story Highlights – covid vaccine apple technical problem; Vaccine supply disrupted in Bengal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top