Advertisement

‘വാക്സിനുകൾക്കെതിരായ വ്യാജ പ്രചാരണങ്ങളിൽ വീഴരുത്’; പ്രധാനമന്ത്രി

January 16, 2021
2 minutes Read

‘വാക്സിനുകൾക്കെതിരായ വ്യാജ പ്രചാരണങ്ങളിൽ വീഴരുത്’; പ്രധാനമന്ത്രി

വാക്സിനുകൾക്കെതിരായ വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കും. രാജ്യം ഏറെ നാളായി കാത്തിരുന്ന ദിവസമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. നരേന്ദ്ര മോദി വാക്‌സിനേഷൻ യജ്ഞം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം, കൊവിഡ് മുന്നണി പോരാളികളെയും പ്രധാനമന്ത്രി ആദരിച്ചു. എന്നാൽ, കൊവാക്സിൻ കുത്തിവെപ്പ് എടുക്കുന്നതിൽ ആശങ്കയറിച്ച് ഒരു വിഭാഗം ഡോക്ടർമാർക്ക് രംഗത്തെത്തി.

മഹാമാരി സൃഷ്ടിച്ച ആഘാതത്തെ കുറിച്ച് സംസാരിക്കവേ പ്രധാനമന്ത്രി ഒരു ഘട്ടത്തിൽ വികാരാധീനനായി. ഡൽഹി എയിംസിൽ ശുചീകരണ തൊഴിലാളി മനീഷ് കുമാറാണ് ആദ്യ ഡോസ് സ്വീകരിച്ചത്. ഡൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയും ആദ്യദിനം തന്നെ വാക്‌സിൻ സ്വീകരിച്ചു.

രാജ്യത്തെ 3006 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടക്കുന്നത്.
വാക്സിനേഷൻ നടപടികൾ സംബന്ധിച്ച് സംസ്ഥാന ആരോഗ്യ മന്ത്രിമ്മാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ചർച്ച നടത്തി.

Story Highlights – Do not fall prey to false propaganda against vaccines’; Prime Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top