ചര്‍ച്ച ചെയ്ത് പരിഹരിക്കും; എന്‍സിപിയിലെ തര്‍ക്കത്തെ കുറിച്ച് കാനം രാജേന്ദ്രന്‍

എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയില്‍ എത്തിയത് വലിയ രീതിയില്‍ ഗുണം ചെയ്‌തെന്നും കാനം ട്വന്റി ഫോറിനോട്.

നിയമസഭാ സീറ്റിനെ ചൊല്ലി എന്‍സിപി അടക്കമുള്ള പാര്‍ട്ടികളില്‍ ഇപ്പോള്‍ നടക്കുന്ന തര്‍ക്കങ്ങള്‍ ഇടത് മുന്നണിയെ ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് കാനം രാജേന്ദ്രന്‍. യുഡിഎഫ് വിട്ട് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയില്‍ എത്തിയത് ഗുണം ചെയ്തതായും അദ്ദേഹം വിലയിരുത്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് മികച്ച നേട്ടം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കാനം രാജേന്ദ്രന്‍.

Story Highlights – kanam rajendran, ncp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top