തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; 71-കാരനും മകനും പിടിയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 71-കാരനും മകനും പിടിയിൽ. കുടയാൽ സ്വദേശികളായ ബാലരാജ് (71) ഇയാളുടെ മകൻ രാജ് (45) എന്നിവരെയാണ് വെള്ളറട പൊലീസ് പിടികൂടിയത്.
രാജിന്റെ ഭാര്യാബന്ധുവിന്റെ പതിനൊന്നും ഏഴും വയസുള്ള പെൺകുട്ടികളെ ഇവർ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന രക്ഷിതാക്കളുടെ പരാതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കുട്ടികളുടെ അസ്വാഭാവികതയും, ശരീരത്തിലെ മുറിപ്പാടുകളും ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ ഡോക്ടറെ സമീപിക്കുകയും സംശയം തോന്നിയ ഡോക്ടർ കുട്ടികളിൽ നിന്നും വിവരങ്ങൾ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പരാതിയുമായി ചൈൽഡ് ലൈനെ സമീപിക്കുകയുമായിരുന്നു. പിടിയിലായ പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.
Story Highlights – Case of molestation of minor girls in Thiruvananthapuram; 71-year-old and son arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here