എംജിആറിന്റെ ജന്മദിനത്തില്‍ ‘തലൈവി’യിലെ പുതിയ ചിത്രം പുറത്ത്

talivi tamil film

കങ്കണ റണൗട്ട് ജയലളിതയായി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രമാണ് തലൈവി. ജയലളിതയും എംജിആറും തമിഴ് സിനിമയിലെ മിന്നും താര ജോഡികളായിരുന്നു. എംജിആറിന്‍റെ 104ാം ജന്മദിനത്തോട് അനുബന്ധിച്ച് സിനിമയിലെ ചിത്രം പുറത്തുവന്നിരിക്കുകയാണ്.

കങ്കണ തന്നെയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. അരവിന്ദ സ്വാമിയാണ് തലൈവിയില്‍ എംജിആര്‍ ആയി വേഷമിടുന്നത്. ഇരുവരും പ്രണയാതുരരായി നില്‍ക്കുന്ന ഫോട്ടോ സിനിമാ പ്രേക്ഷകരുടെ ചര്‍ച്ച വിഷയമായിരിക്കുകയാണ്. എംജിആറിന് സമര്‍പ്പണം എന്ന കുറിപ്പോട് കൂടിയാണ് കങ്കണ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ കങ്കണ ജയലളിതയായി വേഷമിട്ടിരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ബാഹുബലിയുടെയും മണികര്‍ണികയുടെയും തിരക്കഥാകൃത്ത് കെ ആര്‍ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത് ജി വി പ്രകാശാണ്. മദന്‍ കര്‍കിയാണ് സംഗീത സംവിധാനം.

ചിത്രത്തില്‍ എംജിആര്‍ ആയി എത്തുന്ന അരവിന്ദ സ്വാമിയുടെ സിനിമയിലെ ഫസ്റ്റ് ലുക്ക് വളരെയധികം പ്രശംസ നേടിയിരുന്നു. വൈബ്രി, കര്‍മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവര്‍ സിനിമ നിര്‍മിക്കുന്നു.

Story Highlights – kankana ranaut, aravind swami

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top