മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് കത്തോലിക്ക സഭ

മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് കത്തോലിക്ക സഭ. പ്രധാനമന്ത്രിയുമായി നാളെ നടക്കുന്ന ചർച്ചയിൽ ഇക്കാര്യം ആവശ്യപ്പെടാനാണ് സഭാ അധ്യക്ഷന്മാരുടെ തീരുമാനം. ജസ്യൂട്ട് വൈദികൻ സ്റ്റാൻസ് സ്വാമിയെ മോചിപ്പിക്കണമെന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെടും, നാളെ രാവിലെ 11 മണിക്കാണ് കത്തോലിക്ക സഭാ അധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. ക്വാറന്റീനിലായതിനാൽ മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള ചർച്ചയിൽ പങ്കെടുക്കില്ല.
സിബിസിയുടെ അധ്യക്ഷൻ കർദ്ദിനാൾ ഒക്‌സ് വാൾ ഇഗ്നേഷ്യസ്, കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ബസലിസ് ക്ലീവിസ് കത്തോലികക് ബാവ എന്നിവരാണ് നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ശ്രീലങ്കയിൽ ഉൾപ്പെടെ സന്ദർശിച്ചിട്ടുള്ള മാർപാപ്പ ഇന്ത്യ സന്ദർശിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ രാഷ്ട്രത്തലവൻ കൂടിയായ മാർപാപ്പയെ ഔദ്യോഗികമായി ക്ഷണിച്ചാൽ മാത്രമേ ഇന്ത്യയിലേക്ക് എത്താൻ സാധിക്കുകയുള്ളു. മൂന്നര പതിറ്റാണ്ട് മുൻപാണ് ഒരു മാർപാപ്പ ഇന്ത്യ സന്ദർശിക്കുന്നത്.
Story Highlights – catholic Church wants to invite the Pope to India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here