കെഎസ്ആർടിസി സിഎംഡിയും തൊഴിലാളി യൂണിയനുമായുള്ള ചർച്ച ഇന്ന്

കെഎസ്ആർടിസി സിഎംഡിയും തൊഴിലാളി യൂണിയനുമായുള്ള ചർച്ച ഇന്ന്. അതേസമയം, ദീർഘ ദൂര സർവീസിന് പ്രത്യേക കമ്പനി വേണമെന്ന സിഎംഡിയുടെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ യൂണിയനുകൾ.
കിഫ്ബിയിൽ നിന്നുളള പണം സ്വീകരിച്ച് കൊണ്ട് നടത്തുന്ന പദ്ധതി തൊഴിലാളി വിരുദ്ധതയ്ക്ക് വഴിതെളിക്കുമെന്ന ആശങ്കയാണ് വലിയ തോതിൽ പ്രചരിച്ചത്. ഇക്കാര്യത്തിലാണ് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുന്നത്.
അതേസമയം, കെഎസ്ആർടിസിയിലെ അഴിമതി ആരോപണങ്ങൾ സംബന്ധിച്ച ബിജുപ്രഭാകറിന്റെ വെളിപ്പെടുത്തലിൽ വലിയ ആരോപണങ്ങൾ ഉണ്ടായെങ്കിലും ആ വിഷയത്തിന്മേൽ ചർച്ച ഇന്നുണ്ടാവില്ല.
കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസിയിലെ ക്രമക്കേടിന്റെ രേഖകൾ പുറത്ത് വന്നത്. 2015 ലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് 2018 ൽ നടന്ന ഓഡിറ്റ് വിവരങ്ങളിൽ കെടിഡിഎഫ്സിക്ക് തിരിച്ചടയ്ക്കാൻ നൽകിയ തുകയിൽ ഗുരുതര ക്രമക്കേട് നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തായത്. 311.98 കോടി രൂപയ്ക്ക് കണക്കില്ലെന്നും ഓഡിറ്റിൽ നിന്ന് വ്യക്തമാണ്.
മാത്രമല്ല, കെഎസ്ആർടിസിയുടെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ 100 കോടിരൂപയുടെ തിരിമറിയും കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
Story Highlights – Discussion with KSRTC CMD and trade union today

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here