ആറ് മാസം ഭക്ഷണവും വെള്ളവുമില്ലാതെ വീട്ടിൽ പൂട്ടിയിട്ടു; സന്നദ്ധ പ്രവർത്തകർ രക്ഷിച്ച യുവതി മരിച്ചു

ആറ് മാസം ഭക്ഷണവും വെള്ളവുമില്ലാതെ വീട്ടുകാർ പൂട്ടിയിട്ട യുവതി മരിച്ചു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. രാജ്കോട്ടിലെ സാധുവസാനി സ്വദേശിനിയായ അൽപ സെജ്പാൽ (25) ആണ് മരിച്ചത്. സന്നദ്ധ പ്രവർത്തകർ രക്ഷിച്ച യുവതി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
സിഎ വിദ്യാർഥിനിയായിരുന്നു അൽപ. കഴിഞ്ഞ ആറുമാസമായി അൽപയെ വീടിനുള്ളിൽ പൂട്ടിയിരിക്കുകയായിരുന്നു. വീട്ടുകാർ അൽപയ്ക്ക് ഭക്ഷണവും വെള്ളവും നൽകിയിരുന്നില്ല. ഇതോടെ അൽപ അബോധാവസ്ഥയിലായി. അയൽവാസികൾ അറിയച്ചതിനെ തുടർന്ന് സാതി സേവാ എന്ന സംഘടനയിലെ പ്രവർത്തകർ അൽപയുടെ വീട്ടിലെത്തുകയും അബോധാവസ്ഥയിൽ കണ്ടെത്തുകയുമായിരുന്നു. പെൺകുട്ടിയുടെ മുറിയിൽ മൂത്രം നിറഞ്ഞ പ്ലാസ്റ്റിക് ബാഗും കണ്ടെത്തി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.
അൽപയെ വീട്ടുകാർ മൂത്രം കുടിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. മതവിശ്വാസത്തിന്റെ ഭാഗമായാണ് വീട്ടുകാർ ഈ ക്രൂരത കാണിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Story Highlights – 25-year-old woman locked in room for six months dies after being rescued
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here