തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികളുടെ പ്രതിഷേധം

തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികളുടെ പ്രതിഷേധം. മതിയായ ചികിത്സയും സൗകര്യവും നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മറ്റ് ചികിത്സ തേടിയെത്തിയ രോഗികള്‍ക്കും ആശുപത്രിയില്‍ നിന്നും കൊവിഡ് ബാധിച്ചതോടെ ഇവിടം കണ്ടെയ്ന്‍മെന്റ് ആക്കിയിരുന്നു.

ഇന്നലെ നടത്തിയ പരിശോധനയില്‍ മാത്രം 30 പേര്‍ക്കാണ് തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ കൊവിഡ് പോസിറ്റീവ് ആയത്. കൊവിഡ് രോഗികളുടെ എണ്ണം നാല്‍പത് കടന്നതോടെ ആയുര്‍വേദ ആശുപത്രി കണ്ടെയ്ന്‍മെന്റ് സോണാക്കിയിരുന്നു. ഇന്ന് രാവിലെയാണ് ആയുര്‍വേദ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മതിയായ ചികിത്സയും പരിചരണവും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.

ഒടുവില്‍ ആശുപത്രി അധികൃതര്‍ എത്തി രോഗികളുമായി രണ്ടുമണിക്കൂറോളം ചര്‍ച്ച ചെയ്തു. ഇതിന് ശേഷമാണ് രോഗികള്‍ പ്രതിഷേധം അവസാനിച്ചത്.

Story Highlights – covid patients protest at Thripunithura Ayurveda Medical College

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top