കുറവ് വരുത്തിയ സിലബസിന്റെ അടിസ്ഥാനത്തിൽ നടത്തുക 12ആം ക്ലാസ് വരെയുള്ള പരീക്ഷകൾ: കേന്ദ്രം

കുറവ് വരുത്തിയ സിലബസിന്റെ അടിസ്ഥാനത്തിൽ ഈ വർഷം നടത്തുക 12ആം ക്ലാസ് വരെയുള്ള വാർഷിക പരിക്ഷകൾ മാത്രമാകുമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. JEE Main, NEET തുടങ്ങിയ മത്സരപരിക്ഷകൾ കുറവ് വരുത്താത്ത സിലബസിന്റെ അടിസ്ഥാനത്തിൽ നിശ്ചിത സമയം തന്നെ നടത്തും എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് അറിയിച്ചു. അതേസമയം, വിദ്യാർത്ഥികൾക്ക് നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കാൻ പറ്റുന്ന കാലം വരെ ഓൺലൈൻ ക്ലാസുകൾ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടരും എന്നും വിദ്യാഭ്യാസമന്ത്രി വ്യക്തതവരുത്തി.
രാജ്യത്തെ കേന്ദ്രിയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായ് സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്താണ് മന്ത്രി സുപ്രധാന വിഷയങ്ങളിൽ ആധികാരികമായ വ്യക്തത വരുത്തിയത്. കൊവിഡ് വെല്ലുവിളി നിലനിൽക്കുന്ന കാലം വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ ക്ലാസുകൾ തുടരും എന്ന് വിദ്യാഭ്യാസമന്ത്രി രമേശ് പോക്രിയാൽ വിശദികരിച്ചു. വിദ്യാർത്ഥികൾക്ക് നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കാൻ പറ്റുന്ന കാലം വരെ ആകും ഓൺ ലൈൻ ക്ലാസുകൾ തുടരുക.
JEE Main, NEET 2021 പരിക്ഷകൾ നീട്ടിവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യില്ല. മാത്രമല്ല, JEE Main, NEET 2021 പരിക്ഷകൾക്ക് സിലബസ്സിൽ ഒരു കുറവും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അവസാനപാദ പരിക്ഷ കുറവ് വരുത്തിയ സിലബസിനെ അടിസ്ഥാനപ്പെടുത്തിയാകും നടത്തുക. ഈ ക്ലാസുകളിൽ ഓൺലൈൻ പരിക്ഷകൾ സാധ്യം അല്ല. അതേസമയം ഒൻപത്, പതിനൊന്ന് ക്ലാസുകളിൽ ഓൺലൈൻ പരിക്ഷ നടത്തുന്നത് പരിഗണിയ്ക്കും എന്നും വിദ്യാഭ്യാസമന്ത്രി സൂചിപ്പിച്ചു. ഇതു സംബന്ധിച്ച വിദ്യാർത്ഥികളുടെ ചോദ്യത്തിന് സി.ബി.എസ്.ഇ ഉൾപ്പടെയുള്ള ബോർഡുകൾ വിദ്യാർത്ഥികൾ നേരിട്ടു കൊണ്ടിരിയ്ക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നതായും യുക്തമായ തിരുമാനം ഇക്കാര്യത്തിൽ വേഗത്തിൽ എടുക്കും എന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കുറവ് വരുത്തിയ സിലബസ് പ്രകാരമാകും 9,11 ക്ലാസുകളിലെയും പരിക്ഷകളും നടത്തുക. സ്റ്റേറ്റ് സിലബസുകളും ഇപ്രകാരം നിർദ്ദേശങ്ങൾ പിന്തുടരും എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പ്രതികരിച്ചു.
Story Highlights – examinations up to 12th class on the basis of reduced syllabus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here