കടയ്ക്കാവൂര്‍ പോക്‌സോ കേസ്; കുട്ടിയുടെ അമ്മ നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കുട്ടിയുടെ അമ്മ നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ഹര്‍ജി വേഗത്തില്‍ പരിഗണിക്കുന്നത്.

മനുഷ്യാവകാശ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് ജാമ്യത്തിനായുള്ള ശ്രമങ്ങള്‍. അതേസമയം, ഇരയായ കുട്ടിയുടെ മാനസിക – ശാരീരിക നില പരിശോധിക്കുന്നതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ധനുള്‍പ്പെടുന്ന വിശദമായ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കാന്‍ പൊലീസ് കത്ത് നല്‍കി. കേസില്‍ പൊലീസിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ഐജി കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ റിപ്പോര്‍ട്ട് സമര്‍പ്പിക്കൂ.

Story Highlights – Kadakkavur pocso case; High Court will hear the bail petition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top