രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേരളത്തിലേക്ക്

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേരളത്തിലേക്ക്. ഈ മാസം 22ന് പ്രത്യേക സംഘം യുഡിഎഫ് നേതാക്കളെ കാണും. അശോക് ഗെഹ്‌ലോട്ടിന് പുറമേ ജി പരമേശ്വേര, ലൂസിന്യോ ഫെലേറോ എന്നിവരും സംഘത്തിലുണ്ടാകും. തെരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക സംഘം കേരളത്തിലെത്തുന്നത്. കെപിസിസി ഭാരവാഹി യോഗത്തിലും സംഘം പങ്കെടുക്കും.

അതേസമയം, കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വലിയ മുന്നൊരുക്കങ്ങളാണ് യുഡിഎഫ് നടത്തുന്നത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയെ പ്രഖ്യാപിച്ചു. പത്ത് പേർ അടങ്ങുന്നതാണ് സമിതി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, താരിഖ് അൻവർ, കെ. മുരളീധരൻ, വി.എം സുധീരൻ, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, ശശി തരൂർ എന്നിവർ അടങ്ങുന്നതാണ് സമിതി. നിയമസഭാ തെരഞ്ഞെടുപ്പിൽ മേൽനോട്ടം പത്തംഗ സമിതിക്കായിരിക്കും. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗം തീരുമാനിച്ചിരുന്നു.

Story Highlights – Special team led by Rajasthan Chief Minister Ashok Gehlot arrives in Kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top