ലെബനനിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടെന്ന് IDF

ലെബനനിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു. യാസിൻ ഇസ അ ദിൻ ആണ് കൊല്ലപ്പെട്ടത്. വടക്കൻ ഇസ്രായേലിൽ നിരവധി റോക്കറ്റ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ കമാൻഡറാണ് യാസിൻ ഇസ അ ദിൻ എന്ന് ഐഡിഎഫ് പറയുന്നു. യാസിൻ ഇസ അ ദിന്റെ പ്രവർത്തനങ്ങൾ ഇസ്രായേലിനും ലെബനനും തമ്മിലുള്ള ധാരണകളുടെ നഗ്നമായ ലംഘനമായിരുന്നുവെന്ന് ഐഡിഎഫ് പറഞ്ഞു.
അതേസമയം ഇസ്രയേൽ-ഇറാൻ സംഘർഷത്തിന് ഏഴാം ദിനവും അയവില്ല. ടെഹ്റാനിലെ യൂറേനിയം സമ്പുഷ്ടീകരണ കേന്ദ്രവും ആഭ്യന്തര സുരക്ഷാ ആസ്ഥാനവും തകർത്തതായി ഇസ്രയേൽ. ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ. മധ്യസ്ഥതയ്ക്ക് തയാറെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അറിയിച്ചു. ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കണമെന്ന് ബ്രിട്ടണും ഫാൻസും ജർമ്മനിയും ആവശ്യപ്പെട്ടു.
സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയുമായി ചർച്ചയ്ക്ക് സമീപിച്ചെന്ന റിപ്പോർട്ട് ഇറാൻ തള്ളി. കീഴടങ്ങണമെന്ന ട്രംപിന്റെ ആഹ്വാനം ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി തള്ളി. നാളെ യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരും.
Story Highlights : IDF says Hezbollah commander killed in Lebanon drone strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here