അമേരിക്കയുടെ 46-ാം പ്രസിഡന്റാകാൻ ജോ ബൈഡൻ; സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി

അമേരിക്കയിൽ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ ആരംഭിച്ചു. അമേരിക്കയുടെ നാൽപത്തിയാറാം പ്രസിഡന്റായി ജോ ബൈഡൽ അൽപ സമയത്തിനകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും കാപിറ്റോളിലെത്തി. നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസും ചടങ്ങിനെത്തി.

സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ എന്നിവരും കാപിറ്റോളിലെത്തി.

അതേസമയം, ബോംബ് ഭീഷണിയെ തുടര്‍ന്ന് കാപിറ്റോള്‍ ഹില്ലിലെ സുപ്രിംകോടതി കെട്ടിടം ഒഴിപ്പിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

Story Highlights – joe biden

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top