സിഎജി റിപ്പോര്‍ട്ട്; ധനമന്ത്രി അവകാശ ലംഘനം നടത്തിയില്ലെന്ന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍

സിഎജി റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ ധനമന്ത്രി തോമസ് ഐസക് അവകാശ ലംഘനം നടത്തിയില്ലെന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍. പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെയായിരിക്കും റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുക. കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുന്‍പ് തോമസ് ഐസക് പുറത്ത് പറഞ്ഞതില്‍ അവകാശലംഘനം ഇല്ലെന്നാണ് എ. പ്രദീപ്കുമാര്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റിയുടെ കണ്ടെത്തല്‍. അവകാശ ലംഘനം തള്ളിയെങ്കിലും റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ധനമന്ത്രി ആവശ്യപ്പെടും. ഇത് അംഗീകരിച്ചാല്‍ സഭ പിരിയുന്ന വെള്ളിയാഴ്ചയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് സഭ ചര്‍ച്ച ചെയ്‌തേക്കും.
Story Highlights – CAG report – finance minister
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here