തിരുവനന്തപുരത്ത് പോക്സോ കേസ് ഇര വീണ്ടും ബലാത്സം​ഗത്തിനിരയായി

തിരുവനന്തപുരത്ത് പോക്സോ കേസ് ഇര വീണ്ടും പീഡനത്തിനിരയായി. വെള്ളറടയിലാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ബന്ധുവായ 65കാരനാണ് പീഡിപ്പിച്ചത്.

വീട്ടിൽ വച്ചാണ് ബന്ധു പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡന വിവരം ചിൽഡ്രൻസ് ഹോം അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രതിയെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു.

2012, 2014 കാലയളവിൽ പെൺകുട്ടി പീഡനത്തിനിരയായിരുന്നു. ശിശുക്ഷേമ സമിതിയുടെ നിർദേശപ്രകാരം കുട്ടിയെ വീട്ടിലേയ്ക്ക് തിരിച്ചയയ്ക്കുകയായിരുന്നു.

Story Highlights – pocso case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top