തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുത്തകകളുടെ താത്പര്യം സംരക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ പാലിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രിംകോടതിയില്‍ നില്‍ക്കെ അദാനിയുമായി കരാര്‍ ഒപ്പിട്ടത് തെറ്റായ നടപടിയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പോകാന്‍ വൈകിയെന്ന് പി.ടി. തോമസ് എംഎല്‍എ വിമര്‍ശിച്ചു.

എയര്‍പോര്‍ട്ട് സ്വകാര്യ വത്കരിക്കരുതെന്ന് ആദ്യംമുതല്‍ ആവശ്യപ്പെട്ടിരുന്നു.സര്‍ക്കാരിന് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രം ഇതിന് വിരുദ്ധമായാണ് നടപടികള്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights – Thiruvananthapuram airport – Adani Group

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top