പുതിയ സർക്കാരിന് ആശംസകൾ; ബൈഡനെ പേരെടുത്ത് പരാമർശിക്കാതെ വിടവാങ്ങൽ സന്ദേശവുമായി ട്രംപ്

അമേരിക്കയുടെ പുതിയ പ്രസിഡൻ്റ് ജോ ബൈഡനെ പേരെടുത്ത് പരാമർശിക്കാതെ വിടവാങ്ങൽ സന്ദേശവുമായി മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പുതിയ സർക്കാരിനായി പ്രാർത്ഥിക്കുന്നു എന്നും അവർക്ക് ആശംസകൾ അർപ്പിക്കുന്നു എന്നും ട്രംപ് പറഞ്ഞു. വിഡിയോ സന്ദേശത്തിലൂടെയാണ് ട്രംപ് ജോ ബൈഡൻ സർക്കാരിന് ആശംസ അർപ്പിച്ചത്.
“പുതിയ സർക്കാരിൻ്റെ വിജയത്തിനായും, അമേരിക്കയെ സുരക്ഷിതമായും അഭിവൃദ്ധിയിലും സൂക്ഷിക്കാൻ അവർക്ക് കഴിയുന്നതിനു വേണ്ടിയും പ്രാർത്ഥിക്കുന്നു. അവർക്ക് ആശംസകളും ഭാഗ്യവും നേരുന്നു. ഭാഗ്യം എന്നത് വളരെ നിർണയകമായ ഒരു പദമാണ്.”- ട്രംപ് പറഞ്ഞു.
Read Also : ആദ്യ 10 ദിവസത്തേക്കുള്ള പദ്ധതികള്‍ പുറത്തുവിട്ട് ജോ ബൈഡന്‍
അമേരിക്കയുടെ 46ആം പ്രസിഡന്റായാണ് ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കുക. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ജോ ബൈഡന്‍ വാഷിംഗ്ടണിലെത്തി. കൊവിഡ് ബാധിച്ച് മരിച്ച എല്ലാ യുഎസ് പൗരന്മാര്‍ക്കും ജോ ബൈഡന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് വാഷിംഗ്ടണില്‍ ഒരുക്കിയിട്ടുള്ളത്.
വാഷിംഗ്ടണിലെത്തിയ ജോ ബൈഡന്‍ ആദ്യം സന്ദര്‍ശിച്ചത് ലിങ്കണ്‍ മെമ്മോറിയലായിരുന്നു. ചില സമയങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ ഒരുമിച്ച് മുറിവുകള്‍ ഉണക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടണ്‍ ഡിസിയിലേക്ക് പോകാന്‍ സാധാരണയായി ഉപയോഗിക്കുന്ന തന്റെ ആംട്രാക്ക് ട്രെയിന്‍ ഉപേക്ഷിച്ച് സ്വകാര്യ വിമാനത്തിലാണ് ജോ ബൈഡന്‍ എത്തിയത്. ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കില്ല.
Story Highlights – Trump bids farewell wishes success to Biden govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here